ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ്‌സൈറ്റ് ആണ്.
ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

സപ്തഭാഷ സംഗമ ഭൂമിയായി കേരളത്തിൻറെ തിലകക്കുറിയായി വിരാജിക്കുന്ന കാസറഗോഡ് ജില്ലയുടെ ഹൃദയഭാഗത്ത് 1962 ലാണ് കാറ കാസറഗോഡ് പഞ്ചായത്ത് പിറവിയെടുക്കുന്നത്. ഭാഷാ ബ്ലോക്ക് വൈവിദ്ധ്യം പെരുമ കൊണ്ടും ജനസമൂഹങ്ങളുടെ നാനാത്വം കൊണ്ടും ഏറെ ശ്രദ്ധേയമായ സാമൂഹ്യ വ്യവസ്ഥയാണ് ഇവിടെയുളളത്. ഹിന്ദു ക്രിസ്റ്റ്യൻ മുസ്ലീം ആരാധനാലയങ്ങളുടെ കൊണ്ടും നാടൻ കലകളുടേയും ഉത്സവങ്ങളുടേയും വൈവിദ്ധ്യം കൊണ്ടും സമ്പന്നമായ ഈ ഭൂമിയിൽ ചന്ദ്രഗുപ്ത മൗര്യൻറേയും കോലത്തിരിരാജാക്കൻമാരുടേയും നാടുവാഴികളുടേയും ചരിത്രമുറങ്ങുന്നുണ്ട്. കവി ടി ഉബൈദ്, ചിത്രകാരൻ പുണിഞ്ചിത്തായർ, രാഷ്ട്രകവി ഗോവിന്ദപൈ, മഹാകവി പി.കുഞ്ഞിരാമൻ നായർ മുതലായ മഹാന്മാർ പിറന്ന നാടാണ് കാസറഗോഡ്. 24 എന്ന പേരിൽ ചരിത്ര പ്രസിദ്ധമായ മാലിക്ക് ദിനാർ പള്ളി, എടനീർ മഠം മധുർ സിദ്ധിവിനായക ക്ഷേത്രം എന്നിവ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിൻറെ പരിധിയിൽ വരുന്ന പ്രധാന തീർത്ഥാടന കേന്ദ്രങ്ങളാണ്. ആര്യസംസ്കാരത്തിൻറെ കളിത്തൊട്ടിലായി മാറിയ ചന്ദ്രഗിരിപ്പുഴയുടെ ഉത്തരദേശങ്ങൾ ഉൾപ്പെട്ട പൂഴിനാടാണ് കാസറഗോഡ് അറിയപ്പെടുന്നത്. കാഞ്ഞിരംകോട് എന്ന അർത്ഥം വരുന്ന കുസിറാക്കുട് എന്ന വാക്കിൽ നിന്നാണ് ആധുനിക കാസറഗോഡിൻറെ ജനനം. വടക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തും, കിഴക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും, തെക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും, പടിഞ്ഞാറ് അറബിക്കടലും സ്ഥിതിചെയ്യുന്നു.